വിനോദസഞ്ചാര ഗ്രൂപ്പുകള്‍ സംഘാംഗങ്ങളെ കുറിച്ച് സര്‍ക്കാറിനെ അറിയിക്കണം: കെ സി ജോസഫ്

Posted on: May 1, 2015 2:12 pm | Last updated: May 2, 2015 at 10:00 am

kc josephകണ്ണൂര്‍: സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്ന വിനോദ സഞ്ചാര ഗ്രൂപ്പുകള്‍ സംഘാംഗങ്ങളുടെ വിവരങ്ങള്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്ന് പ്രവാസി മന്ത്രി കെ സി ജോസഫ്. വിനോദ സഞ്ചാരികളുടെ വിവരങ്ങള്‍ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കണം. ഇക്കാര്യം കര്‍ശനമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമം പാസാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് കേരളത്തില്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണം. നേപ്പാളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂട്ടായ്മയുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. നേപ്പാള്‍ ദുരന്തത്തില്‍പ്പെട്ടവരുടെ ശരിയായ കണക്ക് ലഭിക്കാതെ വന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.