കോഴിക്കോട് ബോട്ട് മുങ്ങി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

Posted on: May 1, 2015 10:44 am | Last updated: May 1, 2015 at 10:44 am

accidentകോഴിക്കോട്: പുതിയാപ്പയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കായിക്കലകത്ത് വീട്ടില്‍ ഹരീഷിന്റെ (37) മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെയാണു മത്സ്യബന്ധനത്തിനു പോയ ബോട്ട് ചുഴലിക്കാറ്റില്‍ തകര്‍ന്നു മുങ്ങിയത്. ബോട്ടില്‍ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ നാലു പേരെ കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തിയിരുന്നു.