ഭരണതലപ്പത്ത് നേതൃമാറ്റം അജണ്ടയിലില്ല: ചെന്നിത്തല

Posted on: April 30, 2015 2:49 pm | Last updated: April 30, 2015 at 2:49 pm
SHARE

ramesh-chennithala1തിരുവനന്തപുരം: ഭരണതലപ്പത്ത് നേതൃമാറ്റം ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇത്തരമൊരു അജണ്ടയേ ഇല്ല. ആരും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുമില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകും. ഭരണത്തുടര്‍ച്ചക്ക് തെറ്റുകള്‍ തിരുത്തണം. ബാര്‍ കോഴക്കേസില്‍ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ എഫ് ഐ ആര്‍ എടുക്കുകയുള്ളൂവെന്നും ആരോപണം ഉയര്‍ന്നത് കൊണ്ട് മന്ത്രിസ്ഥാനത്ത് നിന്ന് ആരും മാറണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.