നേപ്പാള്‍ ഭൂകമ്പം: സാന്ത്വന നിധി സമാഹരിക്കുക

Posted on: April 29, 2015 6:51 pm | Last updated: April 29, 2015 at 6:51 pm

കോഴിക്കോട് : കഴിഞ്ഞ ദിവസം നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ സംഭവിച്ച ദുരിതത്തില്‍പെട്ടവരെ സഹായിക്കാന്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി സാന്ത്വന നിധി സമാഹരിക്കുന്നു.
ആയിരങ്ങള്‍ അനാഥരാവുകയും പരുക്കുപറ്റി ചികിത്സപോലും വേണ്ടതുപോലെ ലഭിക്കാതെ നേപ്പാളില്‍ കഷ്ടപ്പെടുകയാണ്. ബില്‍ഡിംഗുകളും കച്ചവട സ്ഥാപനങ്ങളും മറ്റ് ഉപജീവന മാര്‍ഗങ്ങളും നഷ്ടപ്പെട്ട് ദുരിതത്തിലമര്‍ന്നിരിക്കുകയാണ് നേപ്പാളിലെ മനുഷ്യര്‍. ലോക മെമ്പാടുമുള്ള നല്ല മനുഷ്യരുടെ സഹായങ്ങള്‍ പ്രവഹിക്കുന്നതില്‍ പങ്കാളികളാവുക എന്ന ലക്ഷ്യത്തില്‍ എസ് വൈ എസ് സമാഹരിക്കുന്ന സാന്ത്വന നിധി മെയ് ഒന്നിന് എല്ലാപള്ളികളിലും കവലകളിലും ബക്കറ്റ് കലക്ഷനും മറ്റും നടത്തി സ്വരൂപിക്കുന്ന സംഖ്യ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ഏല്‍പ്പിക്കണമെന്ന് സംസ്ഥാന നേതാക്കള്‍ അറിയിച്ചു.