ബാര്‍ കോഴ: മന്ത്രി ബാബുവിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു

Posted on: April 29, 2015 6:23 pm | Last updated: April 29, 2015 at 11:06 pm

BABUതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രി ബാബുവിനെതിരെ വിജിലന്‍സ് ഡയരക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ബാബുവിനെതിരെ പ്രത്യേക കേസ് എടുക്കേണ്ടതില്ലെന്നും എന്നാല്‍ അന്വേഷണമാവാമെന്നും വിജിലന്‍സിന് നിയമോപദേശം ലഭിച്ചിരുന്നു. എറണാകുളത്തുള്ള വിജിലന്‍സ് യൂണിറ്റാണ് ബാബുവിനെതിരെ അന്വേഷണം നടത്തുക.

അതേസമയം, തനിക്കെതിരെയുള്ള ആരോപണം വിജിലന്‍സ് പരിശോധിക്കട്ടെയെന്ന് മന്ത്രി കെ.ബാബു. ബിജു രമേശിന്റെ തലയാണ് ശരിക്കും പരിശോധിക്കേണ്ടത്. വ്യാജന്മാരെ കൊണ്ടുവന്ന് തന്നെ ആക്ഷേപിക്കാന്‍ ശ്രമിക്കുകയാണ്. അന്വേഷണത്തിനുശേഷം ബാക്കി കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാമെന്നും കെ ബാബു പറഞ്ഞു.