Connect with us

International

പത്ത് ലക്ഷം കുട്ടികള്‍ ദുരിതത്തില്‍

Published

|

Last Updated

കാഠ്മണ്ഡു: ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് നേപ്പാളില്‍ ദുരിതമനുഭവിക്കുന്നവരില്‍ പത്ത് ലക്ഷം കുട്ടികളുമെന്ന് യുനിസെഫ്. സംഘടനയുടെ വക്താവ് അറിയിച്ചതാണ് ഇക്കാര്യം. ആയിരക്കണക്കിന് വീടുകളും കെട്ടിടങ്ങളും തകര്‍ന്നതിനാല്‍ പതിനായിരക്കണക്കിന് ആളുകള്‍ തുറസ്സായ സ്ഥലങ്ങളിലാണ് ഇപ്പോള്‍ കഴിയുന്നത്. ഇതുമൂലം പകര്‍ച്ചാവ്യാധികളും മറ്റു രോഗങ്ങളും പടര്‍ന്നുപിടിക്കാന്‍ സാധ്യതയേറെയാണെന്നും കുട്ടികളെ ഇത് പെട്ടെന്ന് ബാധിക്കുമെന്നും യുനിസെഫ് മുന്നറിയിപ്പ് നല്‍കി.
ഇപ്പോഴത്തെ സാഹചര്യങ്ങളനുസരിച്ചും നേപ്പാളില്‍ നിന്നുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തിലും പത്ത് ലക്ഷം കുട്ടികളെ ഭൂകമ്പം വളരെ മോശമായി ബാധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ വലിയ ആശങ്ക കുടിവെള്ള പ്രശ്‌നമാണെന്നും യുനിസെഫ് പറഞ്ഞു.

Latest