റഈസുല്‍ ഉലമയുടെ കുതുബ് ഖാന ഉദ്ഘാടനം: പതാക ഉയര്‍ത്തി

Posted on: April 28, 2015 4:06 am | Last updated: April 28, 2015 at 12:06 am

പെരുവള്ളൂര്‍: സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാരുടെ കുതുബ് ഖാനയുടെ ഉദ്ഘാടന സമ്മേളനത്തിന്റെ പതാക ഉയര്‍ത്തല്‍ കര്‍മം സയ്യിദ് പി കെ എസ് തങ്ങള്‍ തലപ്പാറ നിര്‍വഹിച്ചു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി പ്രാര്‍ഥന നടത്തി. വേദിയില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ജമലുല്ലൈലി, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, സയ്യിദ് ശിഹാബുദ്ദീന്‍ ഹൈദ്രൂസി, അബ്ദുല്‍ ഖാദിര്‍ അഹ്‌സനി മമ്പീതി, അബ്ദുല്‍ മജീദ് അഹ്‌സനി, ഹസന്‍ സഖാഫി തറയിട്ടാല്‍, ഇബ്‌റാഹീം കുട്ടി ഹാജി ചെമ്മാട്, എ കെ കുഞ്ഞീതു മുസ്‌ലിയാര്‍ പങ്കെടുത്തു.
അടുത്ത മാസം ഒന്നിന് ഉച്ചക്ക് രണ്ട് മണിക്ക് സുലൈമാന്‍ മുസ്‌ലിയാരുടെ ശിഷ്യ സംഗമവും വൈകുന്നേരം നാലിന് സാംസ്‌കാരിക സമ്മേളനവും നടക്കും. ആറിന് നടക്കുന്ന കുതുബ് ഖാന ഉദ്ഘാന സമ്മേളനത്തില്‍ സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി കടലുണ്ടി, ചിത്താരി ഹംസ മുസ്‌ലിയാര്‍, ഷിറിയ ആലി കുഞ്ഞി മുസ്‌ലിയാര്‍, എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, അബ്ദുര്‍റസാഖ് സഖാഫി വെള്ളിയാമ്പ്രം പങ്കെടുക്കും.