പുതിയ വിദ്യാഭ്യാസ നയം രൂപവത്കരിക്കും: കേന്ദ്ര മന്ത്രി സ്മൃതി ഇറാനി

Posted on: April 28, 2015 6:01 am | Last updated: April 27, 2015 at 11:59 pm

smrithi iraniന്യൂഡല്‍ഹി: രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയം രൂപവത്കരിക്കുമെന്ന് മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി. സംസ്ഥാനങ്ങളുമായി ആലോചിച്ചായിരിക്കും പുതിയ നയം രൂപവത്കരിക്കുകയെന്നും ഇറാനി പാര്‍ലിമെന്റില്‍ വ്യക്തമാക്കി. വിദ്യാഭ്യാസ ഗ്രാന്റുമായി ബന്ധപ്പെട്ട ചോദ്യത്തിന് ലോക്‌സഭയില്‍ മറുപടി പറയുന്നതിനിടെയാണ് മന്ത്രി പുതിയ വിദ്യാഭ്യാസ നയം രൂപവതകരിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കിയത്.
തിരഞ്ഞെടുക്കപ്പെട്ട ഏതാ നും വ്യക്തികളുടെ നിര്‍ദേശ പ്രകാരമായിരുന്ന മുമ്പ് വിദ്യാഭ്യാസ നയം രൂപവതികരിച്ചിരുന്നത്. ഈ സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി സഹകരിച്ച് പരസരപര ധാരണയിലൂടെയിയിരിക്കും പുതിയ നയം രൂപവത്കരിക്കുക. ഭരണഘടനയുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെയാവും സര്‍ക്കാര്‍ വിദ്യാഭ്യാസം നല്‍കുകയെന്നും ഇറാനി കൂട്ടിച്ചേര്‍ത്തു. മദന്‍മോഹന്‍ മാളവ്യ നാഷനല്‍ മിഷന്‍ എന്ന പേരില്‍ അധ്യാപക പരിശീലനത്തിനായി 900 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. മന്ത്രിയുടെ മറുപടി വികാര പരമാണെ ന്നും ഇവ നടപ്പിലാക്കാന്‍ സ്വന്തം പാര്‍ട്ടില്‍ സമ്മര്‍ദം ചെലുത്തണമെന്നും തൃണമൂല്‍ കോ ണ്‍ഗ്രസ് അഗം സുഗദ റോയ് പറഞ്ഞു.