Connect with us

Kerala

കുവൈറ്റില്‍ കാണാതായ മലയാളി യുവാവിനെ കൊന്നു കുഴിച്ചു മൂടിയ നിലയില്‍

Published

|

Last Updated

പേരാമ്പ്ര: കുവൈറ്റിലെ താമസ സ്ഥലത്തു നിന്ന്ഭക്ഷണം കഴിക്കാനായി പുറത്തുപോയ ശേഷം കാണാതായ യുവ എന്‍ജിനീയറെ കൊല്ലപ്പെട്ട നിലയില്‍ കത്തെി. വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര യൂനിറ്റ് പ്രസിഡന്റ് ബാദുഷ അബ്ദുസ്സലാമിന്റെ മകന്‍ റാമിസി (28) നെയാണ് കുവൈറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാവിലെയാണ് പേരാമ്പ്രയില്‍ ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. മണലില്‍ കുഴിച്ചുമൂടിയ നിലയിലുള്ള മൃതദേഹത്തിന്റെ വലതുകൈയ്യിന്റെ തോളിനു താഴേക്കുള്ള ഭാഗം പുറത്തുകണ്ട പാക്കിസ്ഥാനി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പ്രാഥമിക നടപടികള്‍ക്കുശേഷം മോര്‍ച്ചറിയിലേക്കു മാറ്റിയിട്ടുന്നൊണ് വിവരം. കുവൈറ്റിലെ സ്വകാര്യ കമ്പനിയില്‍ ഒരു മാസം മുമ്പാണ് റാമിസ് ജോലിയില്‍ പ്രവേശിച്ചത്. താമസസ്ഥലത്തു നിന്ന് ഏതാണ്ട് 30 കിലോമീറ്ററോളം അകലെ വിജനമായ ഭാഗത്താണ് മൃതദേഹം കാണ്ടത്. നേരത്തെ കുറച്ചു കാലം ഖത്തറിലായിരുന്ന റാമിസ് നാട്ടില്‍ വന്നു നിക്കാഹ് ചെയ്തശേഷമാണ് കുവൈറ്റിലേക്ക് പോയത്. ചൊവ്വാഴ്ച മുതലാണ് കാണാതായതെന്നും ബുധനാഴ്ച ജോലിക്കെത്താത്തതിനെത്തുടര്‍ന്ന് കമ്പനിയില്‍ അന്വേഷണം നടത്തിയപ്പോഴാണ് കാണാതായ വിവരം ലഭിച്ചതെന്നുമാണ് വിവരം. അതേ സമയം വ്യാഴാഴ്ചയാണ് റാമീസിനെ കാണാതായതെന്നും പറയപ്പെടുന്നുണ്ട്. മാതാവ്: റസീന. സഹോദരങ്ങള്‍: റാശിദ്, റിശാന.

Latest