Connect with us

Palakkad

ശ്രേഷ്ഠ പാഠങ്ങളെ പുല്‍കി ജീവിതം ധന്യമാക്കണം: അലിക്കുഞ്ഞി മുസ്‌ലിയാര്‍

Published

|

Last Updated

ഹസനിയ്യ നഗര്‍ : പൂര്‍വ്വസൂരികളായ പണ്ഡിതന്മാര്‍ വഴികാണിച്ചു തന്ന ശ്രേഷ്ഠ പാഠങ്ങളെ പുല്‍കി ജീവിതം ധന്യമാക്കാന്‍ വിശ്വാസികള്‍ മുന്നോട്ട് വരണമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം ഷിറിയ അലിക്കുഞ്ഞി മുസ്‌ലിയാര്‍ പ്രസ്താവിച്ചു.
ഹസനിയ്യ നഗറില്‍ 20ാം വാര്‍ഷിക 9ാം സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് മുല്‍തഖല്‍ഉലമാ പണ്ഡിത സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുര്‍മാര്‍ഗത്തിലേക്കല്ല, നേര്‍വഴിയിലേക്ക് സമൂഹത്തെ നയിക്കുകയെന്നതാണ് മതപണ്ഡിതന്മാരുടെ കര്‍ത്തവ്യമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് ഹസ്രത്ത് മുഖ്താര്‍ ബാഖവി പറഞ്ഞു. കെ വി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം പി വി മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ താഴപ്ര അധ്യക്ഷത വഹിച്ചു. ഷിറിയ അലിക്കുഞ്ഞി മുസ്‌ലിയാരെ ചടങ്ങില്‍ ആദരിച്ചു. ദൈനംദിന ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാന്‍ ശ്രമിക്കുന്ന അവശവിഭാഗങ്ങളും വ്യവസായ രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന ധനാഢ്യരുമൊക്കെ പലിശയുടെ നവീനമുഖങ്ങളില്‍ ആകൃഷ്ടരായി ജീവിതം ഹോമിക്കുന്ന കാഴ്ചയാണുള്ളതെന്ന് പലിശയുടെ നവീനമുഖങ്ങള്‍ അവതരിപ്പിച്ച ബഷീര്‍ ഫൈസി വെണ്ണക്കോട് പറഞ്ഞു.
പലിശ സാമ്പത്തിക ചൂഷണമാണ്. ഇതിനെതിരെ നിയന്ത്രിതവും സാമ്പത്തിക ഭദ്രതയും വളര്‍ച്ചയും മുന്നോട്ട് വെക്കുന്ന ഇസ് ലാമിക പരിഹാര മാര്‍ഗവും സാമ്പത്തിക ശാസ്ത്രവും സമൂഹം സ്വീകരിക്കണമെന്നും ഇസ്ലാമിക സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായ ബഷീര്‍ ഫൈസി അഭിപ്രായപ്പെട്ടു.
കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, മാരായമംഗലം അബ്ദുറഹിമാന്‍ ഫൈസി, ഉമര്‍ ഫൈസി മാരായമംഗലം, അബ്ദുറഷീദ് സഖാഫി ഏലംകുളം എന്നിവര്‍ പ്രസംഗിച്ചു. എം എ ഖാലിദ് ഫൈസി പുടൂര്‍ സ്വാഗതവും അബ്ദുല്‍അസീസ് ഫൈസി കൂടല്ലൂര്‍ നന്ദിയും പറഞ്ഞു.