ബാബുവിനെതിരെ അന്വേഷണമാവശ്യപ്പെട്ട് വിജിലന്‍സിന് വി എസിന്റെ കത്ത്

Posted on: April 25, 2015 11:39 am | Last updated: April 26, 2015 at 5:38 pm

vs achuthanandanതിരുവനന്തപുരം: എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വിജിലന്‍സിനു വീണ്ടും കത്തു നല്‍കി. ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ബാബുവിനെതിരെ അന്വേഷണം വേണമെന്നും പ്രത്യേക കേസ് എടുക്കണമെന്നുമാണു വി എസിന്റെ ആവശ്യം.