വിവാദ പരാമര്‍ശം എളമരം കരീം ഖേദം പ്രകടിപ്പിച്ചു

Posted on: April 24, 2015 8:07 pm | Last updated: April 24, 2015 at 8:07 pm

ELAMARAM KAREEMകോഴിക്കോട്: ഭിന്നശേഷിയുള്ളവര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ സി പി എം നേതാവ് എളമരം കരീം ഖേദം പ്രകടിപ്പിച്ചു. കെ എസ് ആര്‍ ടി സിയെ നശിപ്പിക്കുന്ന സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നതിനിടെ ഭിന്നശേഷിയുള്ള സഹോദരന്‍മാര്‍ക്കെതിരെ ഉണ്ടായ പരാമര്‍ശത്തില്‍ ഖേദിക്കുന്നു എന്നാണ് കരീം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. കണ്ണുപൊട്ടനും ചെവിടുപൊട്ടനും പാസുകൊടുത്തതാണ് കെ എസ് ആര്‍ ടി സി നഷ്ടത്തിലാകാന്‍ കാരണമെന്ന കരീമിന്റെ പരാമര്‍ശം വിവാദമായിരുന്നു.