ബൈത്തുറഹ്മ വില്ലേജ് നാടിന് സമര്‍പ്പിച്ചു

Posted on: April 23, 2015 10:11 pm | Last updated: April 23, 2015 at 10:11 pm
SHARE

Madayi (1)പഴയങ്ങാടി: കേരളത്തിലെ ആദ്യത്തെ ബൈത്തുറഹ്മ വില്ലേജ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നാടിന് സമര്‍പ്പിച്ചു. മാടായി പഞ്ചായത്തിലെ മുട്ടം എരിപ്രത്താണ് 10 വീടുകളും ഒരു പള്ളിയുമടങ്ങുന്ന ബൈത്തുറഹ്മ വില്ലേജ് ഒരുക്കിയിട്ടുള്ളത്. മാടായി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി, മാടായി അബൂദാബി കെ എം സി സി എന്നിവര്‍ സംയുക്തമായാണ് ബൈത്തുറഹ്മ വില്ലേജ് പണിതത്.

50 സെന്റ് സ്ഥലത്തായി ഒരുക്കിയ വില്ലേജിലേക്ക് പ്രത്യേക റോഡും കുടിവെള്ള പദ്ധതിയുമുണ്ട്. ഒന്നരക്കോടി രൂപ ചിലവിട്ട് 11 മാസങ്ങള്‍ കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം സംസ്ഥാനത്ത് പല ഭാഗത്തും ബൈത്തുറഹ്മ ഭവനങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും ഒരു വില്ലേജായി നിര്‍മിക്കുന്നത് ഇതാദ്യമാണ്.