എന്‍ജിനീയറിംഗ്, മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ഉത്തരസൂചികകള്‍ വെള്ളിയാഴ്ച്ച

Posted on: April 23, 2015 8:37 pm | Last updated: April 23, 2015 at 8:37 pm

MEDICAL ENTRANCEതിരുവനന്തപുരം: എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയുടെയും മെഡിക്കല്‍ പ്രവേശന പരീക്ഷയുടെയും ഉത്തര സൂചികകള്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. 20, 21 തീയതികളില്‍ നടന്ന എന്‍ജിനിയറിംഗ്, 22, 23 തീയതികളില്‍ നടന്ന മെഡിക്കല്‍ പ്രവേശന പരീക്ഷകളുടെ ഉത്തര സൂചികകളാണ് പ്രസിദ്ധീകരിക്കുന്നത്. ഉത്തര സൂചികകള്‍ www.ceekerala.org എന്ന സൈറ്റില്‍ ലഭ്യമാകും.