ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തിന് ധനസഹായം

Posted on: April 23, 2015 6:25 pm | Last updated: April 23, 2015 at 6:25 pm

farmer suicideന്യൂഡല്‍ഹി: ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ ഭേദഗതിക്കെതിരേ ആം ആദ്മി പാര്‍ട്ടി സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ തൂങ്ങി മരിച്ച കര്‍ഷകന്റെ കുടുംബത്തിനു ഡല്‍ഹി സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ആം ആദ്മി പാര്‍ട്ടിയും കര്‍ഷകന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കും.

ബുധനാഴ്ചയാണ് എ എ പിയുടെ റാലിക്കിടെ രാജസ്ഥാന്‍ സ്വദേശി ഗജേന്ദ്ര സിംഗ് മരത്തില്‍ തൂങ്ങിമരിച്ചത്. റാലിക്കിടെ മരത്തില്‍ കയറിയ സിംഗ് ആത്മഹത്യക്കുറിപ്പ് എറിഞ്ഞ ശേഷം കഴുത്തില്‍ കുരുക്കിട്ടു താഴേക്കു ചാടുകയായിരുന്നു.