Connect with us

International

ലിബിയന്‍ കപ്പല്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ വെളിപ്പെടുത്തുന്നു- 'അനുഭവിച്ചത് ക്രൂര പീഡനം'

Published

|

Last Updated

ട്രിപ്പോളി: എഴുനൂറിലധികം കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ട ലിബിയന്‍ കപ്പല്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് പറയാനുള്ളത് കൊടും ദുരിതത്തിന്റെ കഥകള്‍. ലിബിയയിലെ കള്ളക്കടത്തുകാര്‍ ക്രൂരമായ പീഡനങ്ങളാണ് കുടിയേറ്റക്കാരായ യാത്രക്കാരോട് നടത്താറുള്ളതെന്ന് രക്ഷപ്പെട്ടവര്‍ വെളിപ്പെടുത്തുന്നു. സോമാലിയക്കാരനായ 16 വയസ്സുകാരന്‍ ജമാല്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട വ്യക്തിയാണ്. ഞങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം, ഞങ്ങളുടെ സമ്പത്ത് കൊള്ളയടിക്കപ്പെടുന്നുവെന്നതാണ്. ഇതിന് പുറമെ ക്രൂരമായ മര്‍ദനങ്ങള്‍ക്കും ഇരയാകുന്നു. പട്ടിണി മൂലം മരിച്ചുവീഴുന്നവര്‍ ഇവിടെയുണ്ട്. മറ്റുരാജ്യങ്ങളിലേക്ക് മനുഷ്യരെ കള്ളക്കടത്തുനടത്തുന്നവര്‍ പലപ്പോഴും കുടുംബാംഗങ്ങളോട് സംസാരിക്കാന്‍ പോലും അനുവദിക്കാറില്ല. മതിയായ ഭക്ഷണം നല്‍കാതെ മര്‍ദിച്ചുകൊണ്ടിരിക്കും. ബോട്ടിലാണെങ്കില്‍ പരിധിയിലധികം ആളുകളെ കുത്തിനിറച്ചിരിക്കുകയായിരുന്നുവെന്നും ജമാല്‍ വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍ മരിച്ചവര്‍ ഉള്‍പ്പെടെ ഈ വര്‍ഷം മാത്രം കുടിയേറ്റ ശ്രമത്തിനിടെ കടലില്‍ വെച്ച് അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 30,000 ആയി എന്ന് കുടിയേറ്റം സംബന്ധിച്ച അന്താരാഷ്ട്ര സംഘടന ഐ ഒ എം ചൂണ്ടിക്കാട്ടി.

Latest