എഎപിയില്‍ നേതാക്കള്‍ക്കെതിരെ നടപടി

Posted on: April 21, 2015 12:50 am | Last updated: April 22, 2015 at 9:43 am
SHARE

yogendra-yadav-prashant-bhushan_650x400_61429001168ന്യൂഡല്‍ഹി: യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി. എഎപിയുടെ സ്ഥാപക നേതാക്കളായ യോഗേന്ദ്രയെയും പ്രശാന്ത്ഭൂഷണ്‍,
,അജിത് ഝാ, ആനന്ദ് കുമാര്‍ എന്നിവരെയാണ് പുറത്താക്കിയതെന്ന് എഎപി വക്താവ് ദീപക് വാജ്‌പേയ് പിടിഐയോട് പറഞ്ഞു.

എഎപിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും മറുപടി നല്‍കിയിരുന്നു. മറുപടി കുറിപ്പില്‍ ആം ആദ്മി പാര്‍ട്ടി നേതാക്കളായ ആശിഷ് കേതനടക്കമുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രശാന്ത് ഭൂഷണ്‍ ഉന്നയിച്ചത്.

ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചാണ് യോഗേന്ദ്ര യാദവ്‌ മറുപടിക്കത്ത് നല്‍കിയത്.