യു എ ഇ സ്‌കൂള്‍ യുവജനോത്സവം: സ്റ്റേജിതര മത്സരങ്ങള്‍ 25ന്

Posted on: April 20, 2015 8:24 pm | Last updated: April 20, 2015 at 8:24 pm

logo site copyദുബൈ: യു എ ഇയിലെ നൂറില്‍ പരം സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന യു എ ഇ സ്‌കൂള്‍ യുവജനോത്സവ സ്റ്റേജിതര മത്സരങ്ങള്‍ 25ന് അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
കഥ, കവിത, ലേഖനം, ക്വിസ്, സ്‌പെല്‍ബി, പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളറിംഗ്, ഓയില്‍ പെയിന്റിംഗ്, കാര്‍ട്ടൂണ്‍, പോസ്റ്റര്‍ നിര്‍മാണം, കാരിക്കേച്ചര്‍, ഗ്ലാസ് പെയിന്റിംഗ് എന്നീ മത്സരങ്ങള്‍ 25ന് രാവിലെ 10ന് ആരംഭിക്കും. ഈ മത്സരങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 23 (വ്യാഴം)ന് ഉച്ചക്ക് 12ന് മുമ്പായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം.
മെയ് ഒന്ന്, രണ്ട് ദിവസങ്ങളില്‍ നടക്കുന്ന സ്റ്റേജ് മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ 25ന് അവസാനിക്കും. കേരളത്തിലെയും ഗള്‍ഫിലെയും പ്രമുഖര്‍ വിധികര്‍ത്താക്കളായി എത്തുന്ന യുവജനോത്സവത്തിന്റെ രജിസ്‌ട്രേഷന് ംംം.ൗമലരെവീീഹ്യീൗവേളലേെ.രീാ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വിവരങ്ങള്‍ക്ക്: 050-3999058