യച്ചൂരിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ശക്തിപ്പെടും വി എസ്

Posted on: April 19, 2015 8:56 pm | Last updated: April 20, 2015 at 12:02 am

vs achuthanandanതിരുവനന്തപുരം: പുതിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയും മുന്നണിയും കൂടുതല്‍ ശക്തിപ്പെടുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. മുന്‍ നേതൃത്വത്തിന്റെ തെറ്റായ നയം കാരണം പല മതേതര പാര്‍ട്ടികളും മുന്നണി വിട്ടുപോയി.

സോഷ്യലിസ്റ്റ് ജനത, ആര്‍ എസ് പി തുടങ്ങിയ ഇടതു മതേതരകക്ഷികളെ ഇടതുമുന്നണിയില്‍ നിന്ന് അകറ്റുന്ന തെറ്റായ നയമാണ് പാര്‍ട്ടിയുടെ പഴയ നേതൃത്വം സ്വീകരിച്ചിരുന്നത്. ഇതുമൂലം ഇടതുമുന്നണി ക്ഷീണിച്ചു. ഇവരെ തിരിച്ചുകൊണ്ടുവന്ന് കേരളത്തിലും ദേശീയതലത്തിലും ഇടതുമുന്നണി ശക്തിപ്പെടുത്താന്‍ യെച്ചൂരിയുടെ നേതൃത്വത്തിനു കഴിയുമെന്നും വി എസ് പറഞ്ഞു.