നൂറുല്‍ ഉലമ മാതൃക: കുമ്പോല്‍ തങ്ങള്‍

Posted on: April 18, 2015 5:54 pm | Last updated: April 18, 2015 at 5:54 pm
SHARE

DSC_8849അബുദാബി: മനുഷ്യന്റെ സമസ്ത മേഖലകളിലും മാര്‍ഗദര്‍ശനം നല്‍കുന്നതായിരുന്നു സമസ്ത പ്രസിഡന്റ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ ജീവിതമെന്ന് ജാമിഅ സഅദിയ്യ കേന്ദ്ര പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പറഞ്ഞു. മുസഫ്ഫ ഐ സി എഫ് ഓഫീസില്‍ നൂറുല്‍ ഉലമ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചരിത്രകാരന്‍, പണ്ഡിതന്‍, സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകന്‍, വിദ്യാഭ്യാസ ചിന്തകന്‍ എഴുത്തുകാരന്‍, സംഘാടകന്‍ കഴിവുറ്റ പണ്ഡിതന്‍ തുടങ്ങിയ എല്ലാ നിലകളിലും മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച സാത്വികനായിരുന്നു അദ്ദേഹം.
മുസ്തഫ ദാരിമി അധ്യക്ഷത വഹിച്ചു. കെ കെ എം സഅദി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഗഫ്ഫാര്‍ സഅദി, ഹമീദ് സഅദി ഈശ്വരമംഗലം പ്രസംഗിച്ചു.
സഅദിയ്യ പുതിയ കമ്മിറ്റി ഭാരവാഹികളായി ഇസ്മാഈല്‍ സഅദി മൗക്കോട് (പ്രസി.), അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍, ശമീം തിരുവനന്തപുരം, ഉമര്‍ സഅദി (വൈ. പ്രസി), സലാം ബംബ്രാണ (ജന. സെക്ര), അസീസ് പേരാകുന്ന്, ഖിള്ര്‍ പള്ളിക്കര (ജോ. സെക്ര), ശാഫി ചിത്താരി (ട്രഷറര്‍).