യമനില്‍നിന്നും രണ്ടു കപ്പലുകള്‍കൂടി കൊച്ചിയിലെത്തി

Posted on: April 18, 2015 2:49 pm | Last updated: April 18, 2015 at 2:49 pm

കൊച്ചി: യുദ്ധം രൂക്ഷമായ യമനില്‍ കുടുങ്ങിക്കിടന്നവരെ രക്ഷിച്ചുകൊണ്ട്‌രണ്ട് കപ്പലുകള്‍കൂടി കൊച്ചിയിലെത്തി. എം.വി. കോറല്‍സ്, എം.വി. കവരത്തി എന്നീ കപ്പലുകളാണു തിരിച്ചെത്തിയത്. 457 യാത്രക്കാരണ് ഈ കപ്പലുകളില്‍ ഉള്ളത്.കഴിഞ്ഞയാഴ്ച യമനില്‍ നിന്നു പുറപ്പെട്ട കപ്പല്‍ ആറു ദിവസത്തെ യാത്രയ്ക്കു ശേഷമാണു കൊച്ചിയിലെത്തിയത്.

16 മലയാളികളാണു രണ്ടു കപ്പലുകളിലുമായുള്ളത്. ഇന്ത്യയില്‍ നിന്നുള്ളവരെ കൂടാതെ ബംഗ്ലാദേശില്‍ നിന്നുള്ളവരും യമന്‍ സ്വദേശികളും കപ്പലിലുണ്ട്.ബംഗ്ലാദേശ് സ്വദേശികളെ സ്വീകരിക്കാന്‍ അവിടെ നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്തിയിട്ടുണ്ട്്. ഇവരെ വിമാന മാര്‍ഗം ധാക്കയിലേയ്ക്കു കൊണ്ടു പോകും.
യാത്രക്കാരെ സ്വീകരിക്കാന്‍ മന്ത്രി കെ.സി. ജോസഫും എറണാകുളം ജില്ലാ കളക്ടറും തുറമുറഖത്തെത്തിയിരുന്നു.