ബി സോണ്‍ കലോത്സവത്തില്‍ മര്‍കസ് ലോ കോളേജിന് മികച്ച നേട്ടം

Posted on: April 17, 2015 8:10 pm | Last updated: April 17, 2015 at 8:10 pm
jinshiya pp
 ജിന്‍ഷിയ പി.കെ (ഒന്നാം സ്ഥാനം ഇംഗ്ലീഷ് ഉപന്യാസം)

കാരന്തൂര്‍: വെസ്റ്റ്ഹില്‍ എഞ്ചിനീയറിംഗ് കോളേജില്‍ വെച്ച് നടന്ന ബി സോണ്‍ ഫെസ്റ്റില്‍ മര്‍കസ് ലോ കോളേജ് മികച്ച നേട്ടം കൈവരിച്ചു. 80ഓളം കോളേജുകള്‍ മാറ്റുരച്ച മത്സരത്തില്‍ ആദ്യമായി ഫെസ്റ്റില്‍ പങ്കെടുക്കുന്ന കോളേജിന് ആദ്യ 20ല്‍ സ്ഥാനം പിടിക്കാന്‍ സാധിച്ചു. ഇംഗ്ലീഷ് ഉപന്യാസത്തില്‍ ഒന്നാം സ്ഥാനം നേടി ജിന്‍ഷിയ പി.കെ ഇന്റര്‍സോണ്‍ ഫെസ്റ്റിലേക്ക് യോഗ്യത നേടി. അറബിക് ഉപന്യാസത്തില്‍ അഹമ്മദ് രിഫായി 3-ാം സ്ഥാനം കരസ്ഥമാക്കി. പ്രമുഖ കോളേജുകള്‍ മാറ്റുരച്ച മത്സരങ്ങളില്‍ ആദ്യമായി പങ്കെടുത്ത കോളേജിന് ഇത്തരത്തില്‍ നേട്ടം കൈവരിക്കാന്‍ സാധിച്ചത് അഭിമാനകരമാണ്. വര്‍ഷങ്ങളായി വേദിയിലെത്തുന്ന പല കോളേജുകളും പോയിന്റ് നിലയില്‍ പോലും ഇടം പിടിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് മര്‍കസ് ലോ കോളേജ് ഇത്തരമൊരു വിജയം നേടിയതെന്നത് പ്രശംസനീയമാണ്.