അനധികൃത സ്വത്ത് സമ്പാദനം: ജയലളിതയുടെ ജാമ്യക്കാലാവധി നീട്ടി

Posted on: April 17, 2015 6:31 pm | Last updated: April 17, 2015 at 6:31 pm

jayalalithaന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യം സുപ്രിം കോടതി നീട്ടിനല്‍കി. കേസില്‍ ശിക്ഷിച്ചതിന് എതിരെ ജയലളിത നല്‍കിയ ഹരജി തീര്‍പ്പാക്കാന്‍ കര്‍ണാടക ഹൈക്കോടതിക്ക് സുപ്രിം കോടതി മെയ് 12 വരെ സമയം അനുവദിക്കുകയും ചെയ്തു.

അനധികൃത സ്വത്ത് സന്പാദന കേസില്‍ കഴിഞ്ഞ വര്‍ഷം ജയലളിതയെ നാലു വര്‍ഷം തടവിനും 100 കോടി രൂപ പിഴയ്ക്കും ബംഗളൂരുവിലെ പ്രത്യേക കോടതി ശിക്ഷിച്ചിരുന്നു. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജയലളിത ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് ആറ് മാസത്തെ ജാമ്യം കോടതി അനുവദിച്ചു.