Connect with us

National

അഭിപ്രായ സ്വാതന്ത്ര്യം മഹാന്മാരെ നിന്ദിക്കാനുള്ളതല്ല: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ഭരണഘടന അനുവദിച്ച അഭിപ്രായ സ്വാതന്ത്ര്യം മഹാന്മാരെ നിന്ദിക്കാന്‍ ഉള്ളതല്ലെന്ന് സുപ്രീം കോടതി. ഈ സ്വാതന്ത്ര്യം ഉപയോഗിച്ച് മഹാത്മാ ഗാന്ധിയെയും സുഭാഷ് ചന്ദ്രബോസിനെയും പോലെയുള്ള മഹാന്മാരെയും മറ്റു ചരിത്രനായകന്മാരെയും നിന്ദിക്കരുതെന്നും കോടതി വ്യക്തമാക്കി.

അഭിപ്രായ സ്വാതന്ത്ര്യം എന്നത്‌കൊണ്ട് അര്‍ഥമാക്കുന്നത് അസഭ്യം പറയലും അധിക്ഷേപിക്കലുമല്ല. കരുതിക്കൂട്ടിയുള്ള നിന്ദയും അസഭ്യപ്രയോഗവും ഐ പി സി 292 പ്രകാരം ശിക്ഷാര്‍ഹമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യരുതെന്നും ഒരു ഹരജി പരിഗണിക്കവെ കോടതി വ്യക്തമാക്കി.

മറാത്തി കവി വസന്ത് ദത്താത്രയ് നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. 1984ല്‍ വസന്ത് എഴുതിയ ഒരു കവിതയില്‍ ഗാന്ധിയെ അസഭ്യവാക്കുകള്‍ പ്രയോഗിക്കുന്ന ആഖ്യാതാവായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനെതിരെ ഒരു സംഘടന കോടതിയെ സമീപിക്കുകയായിരുന്നു. തനിക്കെതിരായ ക്രിമിനല്‍ നടപടി റദ്ദാക്കണമെന്നാവശ്യപ്പെടായിരുന്നു വസന്തിന്റെ ഹരജി.