യമനില്‍ ഭീകരര്‍ വിമാനത്താവളവും തുറമുഖവും പിടിച്ചെടുത്തു

Posted on: April 16, 2015 8:52 pm | Last updated: April 17, 2015 at 7:11 pm

yeman air strikeസന്‍ആ: സംഘര്‍ഷം തുടരുന്ന യമനില്‍ അല്‍ഖാഇദ ഭീകരര്‍ വിമാനത്താവളവും തുറമുഖവും പിടിച്ചെടുത്തു. തെക്കന്‍ യമനിലെ റിയാന്‍ വിമാനത്താവളമാണ് ഭീകരര്‍ പിടിച്ചെടുത്തതെന്ന് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് ശേഷം ഹളര്‍മൗത്തിലെ ഒരു തുറമുഖവും എണ്ണ കേന്ദ്രവും അല്‍ഖാഇദ ഭീകരരര്‍ കൈയടക്കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

തുറമുഖ നഗരമായ മുകല്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഭീകരറര്‍ ഏറ്റുമുട്ടിയതായും വിവരമുണ്ട്.