രാഹുല്‍ ഗാന്ധി മടങ്ങിയെത്തി

Posted on: April 16, 2015 10:53 am | Last updated: April 17, 2015 at 10:56 pm

rahul_gandhi_

ന്യൂഡല്‍ഹി: നീണ്ട ഇടവേളക്ക് ശേഷം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ മടങ്ങിയെത്തി. ബുധനാഴ്ച്ച രാത്രി 11 മണിയോടെ തായ് എയര്‍ലൈന്‍സ് വിമാനത്തിലാണ് രാഹുല്‍ തിരിച്ചെത്തിയത്. ബാങ്കോക്കില്‍ നിന്നാണ് രാഹുല്‍ എത്തിയതെന്നാണ് സൂചന. ഫെബ്രുവരി 22 മുതലാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് മാറിനിന്നത്. ഞായറാഴ്ച പാര്‍ട്ടി ഡല്‍ഹിയില്‍ സംഘടിപ്പിച്ചിട്ടുള്ള ദേശീയ കര്‍ഷക റാലിയില്‍ രാഹുല്‍ പങ്കെടുക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.

രാഹുല്‍ ഗാന്ധിയുടെ അജ്ഞാത വാസം പല വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഡല്‍ഹി പോലീസ് കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി രാഹുലിനെ കുറിച്ച് വിവര ശേഖരണം നടത്തുകയും ചെയ്തിരുന്നു. അതിനിടെ രാഹുല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ഉയരുന്നുണ്ട്. ഇതിനെതിരെയുള്ള അഭിപ്രായവും പാര്‍ട്ടിയില്‍ ശക്തമാണ്.