ഐ പി എല്‍ ഡെയര്‍ ഡെവിള്‍സിന് ആദ്യ ജയം

Posted on: April 16, 2015 8:40 am | Last updated: April 17, 2015 at 10:56 pm

delhi vs panjabന്യൂഡല്‍ഹി: കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ച് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഐ പി എല്‍ എട്ടാം സീസണില്‍ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി. മായങ്ക് അഗര്‍വാളും യുവരാജ് സിങും അര്‍ധസെഞ്ചുറി നേടി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിങ്‌സ് ഇലവന്‍ ഏഴുവിക്കറ്റിന് 165 റണ്‍സെടുത്തു.

വീരേന്ദര്‍ സേവാഗും വൃദ്ധിമാന്‍ സാഹയുമാണ് കിങ്‌സിന്റെ ബാറ്റിങ്ങില്‍ നിര്‍ണായകമായി. സേവാഗ് 47റണ്‍സും സാഹ 39റണ്‍സും നേടി. അക്ഷര്‍ പട്ടേലും മുരളി വിജയും 19 റണ്‍സ് വീതം നേടി. ഡെവിള്‍സിനായി ഇമ്രാന്‍ താഹിര്‍ മൂന്നു വിക്കറ്റും ഡുമിനി രണ്ടു വിക്കറ്റും വീഴ്ത്തി.