പാനൂരില്‍ സി പി എം പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി

Posted on: April 16, 2015 8:29 am | Last updated: April 17, 2015 at 10:56 pm

kannur murderകണ്ണൂര്‍: പാനൂരില്‍ സി പി എം പ്രവര്‍ത്തകനെ ബോംബെറിഞ്ഞു കൊലപ്പെടുത്തി. വടക്കേപൊയിലൂരില്‍ പാറയുള്ളപറമ്പത്ത് വിനോദ് ആണ് കൊല്ലപ്പെട്ടത്. രാത്രി ഒന്നരയോടെ വിനോദ് വീട്ടിലേക്ക് പോകുംവഴിയായിരുന്നു ആക്രമണം. വീടിന് ഒരു കിലോമീറ്റര്‍ അകലെവച്ച് വിനോദിനു നേര്‍ക്ക് ബോംബെറിയുകയായിരുന്നു.

മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആക്രമണത്തിനു പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് സി പി എം ആരോപിച്ചു. പാനൂരിലും സമീപ പഞ്ചായത്തുകളിലും വൈകിട്ട് ആറു വരെ സി പി എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.