ലിബിയയില്‍ ബോട്ട് മുങ്ങി; 400 പേര്‍ മരിച്ചതായി സംശയം

Posted on: April 15, 2015 10:30 am | Last updated: April 15, 2015 at 5:01 pm
SHARE
italy-boat-drown
അപകടത്തില്‍ പെട്ട ബോട്ടിലുണ്ടായിരുന്ന കുട്ടിയെ റെഡക്രോസ് പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയപ്പോള്‍

റോം: ലിബിയയില്‍ ബോട്ട് മുങ്ങി 400 പേര്‍ മരിച്ചതായി സംശയം. അനധികൃത കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ലിബിയയില്‍ നിന്ന് ഇറ്റലിയിലേക്ക് പോകുകയായിരുന്നു ബോട്ട്. 550 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നതെന്ന് യാത്രക്കാര്‍ അറിയിച്ചു. ഇവരില്‍ 144 പേരെ ഇറ്റാലിയന്‍ തീരസംരക്ഷണ സേന രക്ഷപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.