പൊതുവിദ്യാഭ്യാസ ഉപ ഡയറക്ടറെ പ്രോസിക്യൂട്ട് ചെയ്യാന്‍ ശുപാര്‍ശ

Posted on: April 14, 2015 8:24 pm | Last updated: April 14, 2015 at 8:24 pm

court-hammerതിരുവനന്തപുരം: മലപ്പുറം മുന്നിയൂരില്‍ അധ്യാപകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഉപഡയറക്ടറെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഡി പി ഐ ശുപാര്‍ശ ചെയ്തു. അധ്യാപകനായ കെ കെ അനീഷ് ജീവനൊടുക്കിയ സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ സി ഗോപിയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്.

അനീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനാണ് നടപടി. ഡി ഒ ആയിരിക്കെ ഗോപി എടുത്ത നടപടി യുക്തിസഹമല്ലെന്ന് ഡി പി ഐ കണ്ടെത്തി. അനീഷിന്റെ തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ ബന്ധുക്കള്‍ക്ക് നല്‍കാനും ഡി പി ഐ ഉത്തരവിട്ടു. സോഷ്യല്‍ സയന്‍സ് അധ്യാപകനായ അനീഷ് സഹ അധ്യാപകനെ മര്‍ദിച്ചുവെന്നാരോപിച്ചാണ് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. ഇതേ തുടര്‍ന്ന് അനീഷ് പാലക്കാട്ടെ ഒരു ലോഡ്ജില്‍ തൂങ്ങിമരിക്കുകയായിരുന്നു.