രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ഷീലാ ദീക്ഷിത്

Posted on: April 14, 2015 6:53 pm | Last updated: April 15, 2015 at 12:44 am

sheela and rahulന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത്. രാഹുല്‍ പെട്ടന്ന് തന്നെ പാര്‍ട്ടി അധ്യക്ഷപദം ഏറ്റെടുക്കാതിരിക്കലാണ് നല്ലതെന്ന് പറഞ്ഞ ഷീലാ ദീക്ഷിത് പാര്‍ട്ടിയെ നയിക്കാനുള്ള രാഹുലിന്റെ കഴിവില്‍ സംശയം പ്രകടിപ്പിച്ചു.

രാഹുല്‍ ഗാന്ധി ഇനിയും നേതൃപാടവം തെളിയിച്ചിട്ടില്ല. പാര്‍ട്ടിയെ ഏറെ ശക്തിപ്പെടുത്തേണ്ട ഈ സമയത്ത് അദ്ദേഹം നേതൃപദം ഏറ്റെടുക്കുന്നതിനെക്കാള്‍ സോണിയ തന്നെ തുടരുന്നതാണ് നല്ലത്. സോണിയ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടാറില്ലെന്നും ഷീലാ ദീക്ഷിത് പി ടി ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അഭിമുഖം വിവാദമായതോടെ ഷീലാ ദീക്ഷിത് വിശദീകരണവുമായി രംഗത്തെത്തി. മാധ്യങ്ങള്‍ തന്നെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും താന്‍ രാഹുലിനെതിരെ ദുരുദ്ദേശപരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ഷീലാ ദീക്ഷിത് പറഞ്ഞു.