Connect with us

International

സുഭാഷ് ചന്ദ്രബോസിന്റെ ബന്ധുക്കള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

ഹാനോവര്‍: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ബന്ധുക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ജര്‍മനിയില്‍ കൂടിക്കാഴ്ച നടത്തി. സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവന്റെ മകന്‍ സൂര്യകുമാര്‍ ബോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രധാനമന്ത്രിയെ കണ്ടത്. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ അവസാനിപ്പിക്കണമെന്ന് ബന്ധുക്കള്‍ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവരെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചു. കൂടുതല്‍ ചര്‍ച്ചകള്‍ അവിടെ വെച്ച് ആകാമെന്നും പ്രധാനമന്ത്രി അറിയിച്ചു.

സുഭാഷ് ചന്ദ്രബോസിന്റെ ബന്ധുക്കളെ രഹസ്യാന്വേഷണ ഏജന്‍സി നിരിക്ഷിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും സംഘം ആവശ്യപ്പെട്ടു.