അധ്യാപകന്റെ ആത്മഹത്യ: ഡോക്ടര്‍ അറസ്റ്റില്‍

Posted on: April 14, 2015 3:55 pm | Last updated: April 15, 2015 at 12:43 am

arrested126കോഴിക്കോട്: മലപ്പുറം മൂന്നിയൂര്‍ സ്‌കൂളിലെ അധ്യാപകന്‍ അനീഷ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡോക്ടര്‍ അറസ്റ്റിലായി. ഫറോഖ് കോയാസ് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ എം എ കോയയെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

സ്‌കൂള്‍ മാനേജറെയും പ്യൂണിനയും ആക്രമിച്ചുവെന്നാണ് അനീഷിനെതിരെ പരാതിയുണ്ടായിരുന്നത്. ഇതേതുടര്‍ന്ന് പിരിച്ചുവിടപ്പെട്ട അനീഷ് പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു. അനീഷിന്റെ ആക്രമണത്തില്‍ പ്യൂണിന്റെ തലക്ക് ആഴത്തില്‍ മുഴിവേറ്റതായി ഡോ. കോയ വ്യാജ സര്‍ട്ടീഫിക്കറ്റ് നല്‍കിയതാണ് അദ്ദേഹം കേസില്‍ പ്രതിചേര്‍ക്കപ്പെടാന്‍ ഇടയാക്കിയത്. ഇതില്‍ സംശയം തോന്നിയ അന്വേഷണ സംഘം പ്യൂണിനെ സി ടി സ്‌കാനിംഗിന് വിധേയനാക്കിയപ്പോള്‍ തലയില്‍ ചെറിയ മുറിവ് പോലും ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു.