അല്‍ ഇസ് ഇസ്‌ലാമിക് ബേങ്കിന്റെ പുതിയ ബ്രാഞ്ച് വതയ്യയില്‍

Posted on: April 13, 2015 6:27 pm | Last updated: April 13, 2015 at 6:27 pm

769249232മസ്‌കത്ത്: അല്‍ ഇസ് ഇസ്‌ലാമിക് ബേങ്കിന്റെ ആറാമത് ബ്രാഞ്ച് വതയ്യയില്‍ ആരംഭിച്ചു. രാജ്യത്തെ കൂടുതല്‍ ഉപഭോക്താക്കളിലേക്കും നിക്ഷേപകരിലേക്കും ബേങ്കിന്റെ പ്രവര്‍ത്തനം വ്യാപിക്കുകയെന്ന ലക്ഷ്യത്തിലാണ് പുതിയ ബ്രാഞ്ച് ആരംഭിച്ചത്. കൂടുതല്‍ പേരിലേക്ക് ഇസ്‌ലാമിക് ബേങ്കിന്റെ പ്രചാരണം വര്‍ധിപ്പിക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബേങ്ക് പ്രവര്‍ത്തനം സജീവമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ബതാശിയാണ് വതയ്യ ബ്രാഞ്ചിന്റെ മേധാവി. ബേങ്കിംഗ് മേഖലയില്‍ ഏഴ് വര്‍ഷത്തെ പരിചയമുള്ള ഇദ്ദേഹം അടുത്തിടെയാണ് അല്‍ ഇസ്സില്‍ അംഗമായത്. രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണിവരെയും രണ്ട് മുതല്‍ അഞ്ച് വരെയുമായിരിക്കും ബേങ്കിന്റെ സമയമെന്ന് മാനേജ്‌മെന്റ് വക്താക്കള്‍ അറിയിച്ചു.