Connect with us

National

കുടുംബാസൂത്രണത്തിന് തയ്യാറാകാത്തവര്‍ക്ക് വോട്ടവകാശം നല്‍കരുത്: സാക്ഷി മഹാരാജ്

Published

|

Last Updated

ഉന്നാവോ (ഉത്തര്‍ പ്രദേശ്): വിവാദ പ്രസ്താവനകളിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച ബി ജെ പി എം പി സാക്ഷി മഹാരാജ് വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി രംഗത്ത്. കുടുംബാസൂത്രണത്തിന് തയ്യാറാകാത്തവര്‍ക്ക് വോട്ടവാകാശം നിഷേധിക്കുന്നതിന് ശക്തമായ നിയമം കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുക്കള്‍ ഇതിന് തയ്യാറായാല്‍ മുസ്ലിംകളും ഇത് അംഗീകരിക്കാന്‍ നിര്‍ബന്ധിതരാകും. എല്ലാവര്‍ക്കും ഒരു നിയമം മതിയെന്നും സാക്ഷി പറഞ്ഞു.

ഹിന്ദുക്കളും മുസ്ലിംകളും വന്ദ്യംകരണത്തിന് തയ്യാറാകണമെന്ന് താന്‍ പറയില്ല. പക്ഷേ അവര്‍ കുടുംബാസൂത്രണത്തിന് തയ്യാറാകണം. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ 30 കോടിയായിരുന്നു ജനസംഖ്യ. ഇപ്പോള്‍ അത് 130 കോടിയായി ഉയര്‍ന്നിരിക്കുന്നു. നാല് കുട്ടികളെക്കുറിച്ച് പറയുമ്പോള്‍ ബഹളംവെക്കുന്നവര്‍ നാല് ഭാര്യമാരില്‍ 40 കുട്ടികളുണ്ടാകുന്നതിനെതിരെ ഒന്നും മിണ്ടുന്നില്ല. ഹിന്ദുക്കള്‍ക്കും, മുസ്ലിംകള്‍ക്കും, ക്രിസ്ത്യാനികള്‍ക്കും സിഖുകാര്‍ക്കും എല്ലാം ഒരു നിയമം കൊണ്ടുവരണമെന്നും സാക്ഷി മഹാരാജ് പറഞ്ഞു.

മഹാത്മാഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന് പറഞ്ഞതടക്കം നിരവധി വിവാദ പ്രസ്താവനകള്‍ സാക്ഷി മഹാരാജ് മുമ്പ് നടത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest