ഛത്തിസ്ഗഡ്ഡില്‍ ഇരട്ട ആക്രമണങ്ങളില്‍ അഞ്ച് ജവാന്മാര്‍ കൊല്ലപ്പെട്ടു

Posted on: April 13, 2015 10:10 am | Last updated: April 14, 2015 at 5:54 pm
SHARE

cpi-maoist-cadreറായ്പൂര്‍: ഛത്തിസ്ഗഡ്ഢില്‍ ഇന്ന് രാവിലെയും ഉച്ചക്കുമായുണ്ടായ രണ്ട് മാവോയിസ്റ്റ് ആക്രമണങ്ങളില്‍ അഞ്ച് ജവാന്മാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഇന്ന് പുലര്‍ച്ചെയാണ് കാന്‍കര്‍ ജില്ലയിലെ ബി എസ് എഫ് ഔട്ട് പോസ്റ്റിന് നേരെയായിരുന്നു ആദ്യ ആക്രമണം. ഇതില്‍ ഒരു ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഉച്ചയോടെ ദന്തേവാഡയിലായിരുന്നു രണ്ടാമത്തെ ആക്രമണം. ഇതില്‍ നാല് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഏതാനും പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

സുക്മ ജില്ലയില്‍ ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ ഏഴ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ച മുതല്‍ ഇൗ മേഖലയില്‍ മാവോയിസ്റ്റുകള്‍ തുടര്‍ച്ചയായി ആക്രമണം നടത്തുകയാണ്.