കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിക്കരുതെന്ന് വിഡി സതീശന്‍

Posted on: April 12, 2015 12:58 pm | Last updated: April 13, 2015 at 12:32 am

 

vd satheesanതിരുവനന്തപുരം: കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിക്കരുതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍. സേ നോട്ട് ടു ഹര്‍ത്താല്‍ സംഘടനയുടെ ഹര്‍ത്താല്‍ സംഘടയുടെ പങ്കാളിയാവും. ഹര്‍ത്താല്‍ ഭരണഘടനാ വിരുദ്ധമാണെന്നും വിഡി സതീശന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

സേ നോ ടു ഹര്‍ത്താല്‍ ‘ എന്ന പ്രസ്ഥാനം സാമൂഹ്യ പ്രതിബദ്ധതയുള്ള ചെറുപ്പക്കാരുടെ സംഘടനയാണ് .ഈ സംഘടന ഉദയം ചെയ്തതും അതിന്റ പിന്നീടുള്ള പ്രവര്‍ത്തനങ്ങളും ഞാന്‍ ആദരവോടുകൂടി നോക്കി കാണുകയായിരുന്നു .
കഴിഞ്ഞ പതിനഞ്ച് വര്‍ഷക്കാലമായി ഞാനും വ്യക്തിപരമായി ഹര്‍ത്താലിനും വഴിതടയല്‍ സമരങ്ങള്‍ക്കും എതിരായി നിലപാട് എടുത്തിരുന്നു .കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലമായി എന്റെ പാര്‍ട്ടി സംഘടിപ്പിച്ചത് ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പോലും ഞാന്‍ പങ്കെടുത്തിട്ടില്ല .അതെല്ലാം അതാത് സമയം കെ.പി.സി.സി. നേതൃത്വത്തെ അറിയിച്ചിട്ടുണ്ട് . സാമ്യതകള്‍ ഇല്ലാത്ത ഭരണഘടനയാണ് നമ്മുടേത് അതിലെ മൗലീകമായ അവകാശങ്ങള്‍ ഉദാത്തമായ ആശയങ്ങളുമാണ് .ഹര്‍ത്താലും വഴിതടയല്‍ സമരങ്ങളും ഭരണഘടന നമുക്ക് ഉറപ്പ് നല്കുന്ന മൗലീകമായ അവകാശങ്ങളുടെ നഗ്‌നമായ ലംഘനവുമാണ് അതിനെ നിരുത്സാഹപ്പെടുത്തിയേ മതിയാകൂ.
‘സേ നോ ടു ഹര്‍ത്താല്‍ ‘ എന്ന പ്രസ്ഥാനത്തിന്റെ പരിപാടികള്‍ എന്നിലും വല്ലാത്ത കുറ്റബോധം ഉയര്‍ത്തുന്നു.വ്യക്തിപരമായ നിലപാടുകള്‍ എടുത്തപ്പോഴും അത് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഞാന്‍ ഒന്നും ചെയ്തിട്ടില്ല .ഇനി അവരോടൊപ്പം ചേരുകയാണ് .ഒരു നല്ല കാര്യത്തിനു വേണ്ടി സമാന ചിന്താഗതിയുള്ള എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണം.