Wayanad
ഡി എം വിംസ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണത്തിളക്കം

കല്‍പ്പറ്റ: കൂടുതല്‍ മാര്‍ക്ക് നേടിയ ഒന്നാംവര്‍ഷ എം ബി ബിഎസ് വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണപതക്ക വിതരണവും ഒന്നാംവര്‍ഷ ബി എസ്സി നഴ്‌സിംഗ് വിദ്യാര്‍ഥികളുടെ ലാംപ് ലൈറ്റ് ചടങ്ങും നസീറ നഗര്‍ കോളജ് ക്യാമ്പസില്‍ വിശിഷ്ടാതിഥികളായ ഡോ. പി കെ സുധീര്‍(റജിസ്റ്റാര്‍ ഇന്‍ ചാര്‍ജ്ജ്, പരീക്ഷാ കണ്‍ട്രോളര്‍, കേരള യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് സയന്‍സ്), പ്രൊഫസര്‍ സലോമിജോര്‍ജ്(ഡീന്‍ നഴ്‌സിംഗ് ഫാക്കല്‍റ്റി, ഡയറക്ടര്‍-സിമറ്റ്) എന്നിവര്‍ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
ഡോ. പി കെ സുധീര്‍ മുഖ്യ പ്രഭാഷണം നടത്തുകയും വിദ്യാര്‍ഥികളെ സ്വര്‍ണ പതക്കം അണിയിക്കുകയും ചെയ്തു. ഡി എം വിംസ് ചെയര്‍മാന്‍ പത്മശ്രീ ഡോ.ആസാദ് മൂപ്പന്‍ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി പ്രസിഡന്റ്് ഡോ. വര്‍മ്മ പ്രസംഗിച്ചു. ചെയര്‍മാന്‍ വിശിഷ്ടാതിഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി. ഡീന്‍ ഡോ. ജേക്കബ് കൊരുള സ്വാഗതവും ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് നാരായണന്‍ നന്ദിയും പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് നഴ്‌സിംഗ് കോളജ് പ്രിന്‍സിപ്പാള്‍ ഡോ. റീത്താ ദേവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മെഡിക്കല്‍കോളജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. ശേഷ് ഗിരി വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി. മെഡിക്കല്‍ സൂപ്രണ്ട് ഡോ. മെഹറൂഫ് രാജ്, ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ ടി ദേവാനന്ദ്, പി ടി എ പ്രസിഡന്റ്് പ്രദീപ് മേനോന്‍,ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പ്രദീപ് ഷേണായ്, നഴ്‌സിംഗ് കോളജ് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ സമ്പത്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.