വൈസനിയം എറുഡൈറ്റ് അവാര്‍ഡ് ചാലിയം കരീം ഹാജിക്ക്

Posted on: April 12, 2015 6:00 am | Last updated: April 12, 2015 at 11:21 am

Image (1038)മലപ്പുറം: മഅ്ദിന്‍ വൈസനിയത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ വൈസനിയം എറുഡൈറ്റ് അവാര്‍ഡ് ആപ്‌കോ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ചാലിയം എ പി അബ്ദുല്‍ കരീം ഹാജിക്ക് നല്‍കും. ഇന്ന് വൈകീട്ട് ഏഴിന് വൈസനിയം ഉദ്ഘാടന പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പുരസ്‌കാരം സമ്മാനിക്കുക.
കരീം ഹാജിയുടെ പിതാവ് എ പി ബാവ ഹാജി സ്ഥാപിച്ച ആപ്‌കോ ഗ്രൂപ്പിന് ബിസിനസ് രംഗത്തും കാരുണ്യ മേഖലയിലും പുതിയ കാഴ്ചപ്പാടുകള്‍ നല്‍കുകയും ഇന്ത്യയില്‍ തന്നെ ധ്രുതഗതിയില്‍ വളരുന്ന സ്ഥാപനങ്ങളിലൊന്നായി മാറ്റുകയും ചെയ്ത കരീം ഹാജിയുടെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.
ഗള്‍ഫ് -ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ വ്യത്യസ്ത ബിസിനസ് സംരംഭങ്ങള്‍ നടത്തുന്ന ആപ്‌കോ ഗ്രൂപ്പ് സാമൂഹിക സേവന രംഗത്ത് തുല്യതയില്ലാത്ത സേവനങ്ങളാണ് അര്‍പ്പിക്കുന്നത്. മഅ്ദിന്‍ വൈസനിയം അന്താരാഷ്ട്ര ഉപദേശക സമിതി അംഗം കൂടിയായ അദ്ദേഹം മഅ്ദിന്‍ അക്കാദമി ഉള്‍പ്പെടെ സ്ഥാപനങ്ങളുടെ വളര്‍ച്ചയിലും വികാസത്തിലും വലിയ പങ്കുവഹിക്കുകയുണ്ടായി.