എസ് വൈ എസ് വാര്‍ഷിക കൗണ്‍സില്‍ തുടങ്ങി; സി സി കോച്ചിംഗ് പൂര്‍ത്തിയായി

Posted on: April 12, 2015 5:54 am | Last updated: April 11, 2015 at 11:55 pm

കോഴിക്കോട്: അറുപതാണ്ടിന്റെ ധന്യമായ ചരിത്രം അയവിറക്കി മലപ്പുറം താജുല്‍ ഉലമ നഗറില്‍ സംഗമിച്ച ജനലക്ഷങ്ങള്‍ ഏറ്റെടുത്ത പുതിയ കര്‍മ പദ്ധതിയുടെ പ്രയോഗവത്കരണം സാധ്യമാക്കുന്നതിന് പഠനങ്ങളും ചര്‍ച്ചകളും അജന്‍ഡയാക്കി സംവിധാനിച്ച വാര്‍ഷിക കൗണ്‍സിലുകള്‍ക്ക് തുടക്കമായി. യൂനിറ്റ് തലം മുതല്‍ സംസ്ഥാന ഘടകം വരെയുള്ള കൗണ്‍സിലുകളുടെ പ്രഥമഘട്ടം ഏപ്രില്‍ ഒന്നിന് ആരംഭിച്ചു.
ഈ മാസം 21 മെയ് അഞ്ച് കാലയളവില്‍ സര്‍ക്കിള്‍ കൗണ്‍സിലുകളും മെയ് 6-18 കാലയളവില്‍ സോണ്‍ കൗണ്‍സിലുകളും മെയ് 19-31 കാലയളവില്‍ ജില്ലാ കൗണ്‍സിലുകളും പൂര്‍ത്തിയാവും. 2014 ഏപ്രില്‍ 24-ന് കല്‍പ്പറ്റയില്‍ നടന്ന 60-ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം മുതല്‍ സംഘടന വിവിധ ഘടകങ്ങളില്‍ നടപ്പാക്കിയ കര്‍മ പദ്ധതിയുടെ വിലയിരുത്തലുകളും ഗ്രൈഡിംഗും വിഷന്‍ – 2025 മുന്നോട്ടു വെച്ച പദ്ധതിയിലെ അടുത്ത ആറ്മാസത്തെ കര്‍മ പരിപാടികളും കൗണ്‍സിലില്‍ പഠനവിധേയമാക്കും. കൗണ്‍സിലുകള്‍ക്ക്് നേതൃത്വം നല്‍കുന്നതിന് തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സില്‍ കണ്‍ട്രോളര്‍മാര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി.
കാസര്‍കോട് മുഹമ്മദ് പറവൂര്‍, പി കെ ബശീര്‍ ഹാജി പടിക്കല്‍, കണ്ണൂര്‍ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, പ്രൊഫ. യു സി അബ്ദുല്‍ മജീദ,് വയനാട് എന്‍ അലി അബ്ദുല്ല, പ്രൊഫ. എകെ അബ്ദുല്‍ ഹമീദ്, കോഴിക്കോട് മജീദ് കക്കാട,് മലപ്പുറം സി പി സൈതലവി, യു സി അബ്ദുല്‍ മജീദ്, പാലക്കാട് മുസ്തഫ കോഡൂര്‍, വി എച്ച് അലി ദാരിമി, തൃശൂര്‍ സി പി സൈതലവി, എറണാകുളം ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, ആലപ്പുഴ മുഹമ്മദ് പറവൂര്‍, സിറാജുദ്ദീന്‍ ഫൈസി, ഇടുക്കി വി എച്ച് അലി ദാരിമി, ജഅ്ഫര്‍ പി കെ, പത്തനംതിട്ട എച്ച് ഇസ്സുദ്ദീന്‍ സഖാഫി, കോട്ടയം അബ്ദുല്‍ ജബ്ബാര്‍ സഖാഫി, കൊല്ലം സ്വാദിഖ് വെളിമുക്ക്, തിരുവനന്തപുരം ജി അബൂബക്കര്‍, അബ്ദുര്‍റഹ്മാന്‍ ബാഖവി. മടവൂര്‍, നീലഗിരി കെ എസ് മുഹമ്മദ് സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.