പഞ്ചാബ് അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്; മൂന്നു ജവാന്‍മാര്‍ക്ക് പരിക്ക്

Posted on: April 11, 2015 10:41 am | Last updated: April 11, 2015 at 11:08 pm

kashmir borderഅമൃത്സര്‍: പഞ്ചാബ് അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ മൂന്ന് ബി എസ് എഫ് ജവാന്‍മാര്‍ പരിക്കേറ്റു. വെള്ളിയാഴ്ച്ച അര്‍ധരാത്രിയാണ് വെടിവെപ്പുണ്ടായത്. യാതൊരു പ്രകോപനവും കൂടാതെയാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയതെന്ന് ബി എസ് എഫ് അധികൃതര്‍ പറഞ്ഞു. പരിക്കേറ്റ ജവാന്‍മാരെ ഗുരുനാനക് ദേവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.