Palakkad
ചാലിശേരിയില്‍ പുലിപ്പേടിയില്‍

കൂറ്റനാട്: ചാലിശേരി പഞ്ചായത്തിലെ പെരുമണ്ണൂരില്‍ നാട്ടുക്കാര്‍ ഊണും ഉറക്കവുമൊഴിച്ച് കാവലിലാണ് . ബുധനാഴ്ച്ച രാത്രി ഈ പ്രദേശത്തെ നാട്ടുകാര്‍ പുലിയെ കണ്ടതായി പറയുന്നു. അധികൃതരെ അറിയിച്ചെങ്കിലും പുലിയല്ലെന്ന നിലപാടിലാണ് ഫോറസ്റ്റ് വകുപ്പ്.
വ്യാഴാഴ്ച്ച രാത്രി എട്ട് മണിയോടെ വീണ്ടും നാട്ടുകാര്‍ പുലിയെ കണ്ടു. പെരുമണ്ണൂര്‍ കാട്ടിക്കുളത്തിന് സമീപമാണ് കണ്ടത്. രണ്ട് ദിവസമായി നാട്ടുകാര്‍ ഇവിടെ രാത്രി കാവലിരിക്കുകയാണ്.
പടിഞ്ഞാറെ പെരുമണ്ണൂരിലെ കുറുപ്പത്ത് ശ്രീധരന്‍നായര്‍, കുന്നത്തേരി വളപ്പില്‍ അഷ്‌റഫ്, വരോട്ട് കല്ലഴി ശ്രീദേവി എന്നിവരുടെ വീട്ടുമുറ്റത്താണ് പുലി നടന്നുപോയെന്ന് കരുതുന്ന കാല്പാടുകളുള്ളത്.—
കഴിഞ്ഞ ദിവസം രാത്രി സമീപത്തെ വീട്ടിലെ പൂച്ചയെ കടിച്ചുകീറിയനിലയില്‍ കണ്ടത്. കരച്ചില്‍കേട്ട് വീട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും പുലിയുടേതിന് സമാനമായ രൂപം ഓടിമറയുന്നത് കണ്ടതായി പറയുന്നു. തുടര്‍ന്ന്, നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടങ്ങി.
പന്ത്രണ്ടരയോടെ കാജ റബ്ബര്‍ എസ്റ്റേറ്റിന് സമീപത്തായി പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. പുലിപ്പേടി അകറ്റാന്‍ വനം വകുപ്പ് ശക്തമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചാലിശേരി എസ്—ഐ വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.———