മൈനര്‍ സ്വത്ത് കേസില്‍പ്പെട്ട ഭൂമിയുടെ നികുതി സ്വീകരിക്കേണ്ടെന്ന് ഉത്തരവ്

Posted on: April 11, 2015 5:40 am | Last updated: April 10, 2015 at 10:41 pm

മാനന്തവാടി: മാനന്തവാടി താലൂക്കിലെ ആറ് വില്ലേജുകളിലെ മൈനര്‍ സ്വത്ത് കേസില്‍പ്പെട്ട ഭൂമിക്ക് നികുതി സ്വീരിക്കേണ്ടതില്ലെന് താഹസില്‍ദാര്‍ ഉത്തരവു നല്‍കി.
മാനന്തവാടി, പയ്യമ്പള്ളി, തൃശ്ശിലേരി, തിരുനെല്ലി, നല്ലൂര്‍നാട്, എടവക വില്ലേജുകളിലെ കേസില്‍പ്പെട്ട ഭൂമിയുടെ നികുതിയാണ് സ്വീകരിക്കേണ്ടതില്ലെന്ന് വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍േശം നല്‍കിയിരിക്കുന്നത്.
കേസില്‍ വിധിനടപ്പാക്കനുള്ള ഉത്തരവ് വന്നപ്പോള്‍ നികുതി സ്വീകരിക്കേണ്ടതില്ലെന് ഉത്തരവിറങ്ങിയിരുന്നു. അന്ന് കര്‍ഷകസംഘം ദേശിയ ഫിനാന്‍സ് സെക്രട്ടറി പി കൃഷ്ണ പ്രസാദുള്‍പ്പെടെയുള്ള നേതാക്കള്‍ എ ഡി എമ്മുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് നികുതി സ്വീകരിക്കാന്‍ തീരുമാനിച്ചതാണ്. ഇതിനെതിരെ നല്‍കിയ കേസിലാണ് നികുതിയെടുക്കന്നത് നിര്‍ത്തിവെക്കാന്‍ വീണ്ടും കോടതി ഉത്തരവിട്ടത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടാകുമ്മെന് അന്ന് നല്‍കിയ ഉറപ്പ് പാലിക്കാന്‍ ജില്ലാ ഭരണകൂടം തയയാറാകാതിരുന്നതാണ് നികുതി സ്വീകരിക്കാതിരിക്കാന്‍ ഇടയാക്കിയത്. മലപ്പുറം സ്വദേശികളായ ഭൂമാഫിയക്കുവേണ്ടി സര്‍ക്കാരിലെ ചില ഉന്നതര്‍ വഴിവിട്ട് സഹായം നലകുന്നുവെന്ന ആക്ഷേപം ഉയരുന്ന സമയത്താണ് നികുതി സ്വീകരിക്കേണ്ട എന്ന പുതിയ ഉത്തരവ് വന്നിരിക്കുന്നത്. കോടതി വിധി നടപ്പാക്കുന്നതിനായി മൂന്നുതവണ ആമീന്‍ എത്തിയപ്പോഴും ജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് തിരിച്ചുപോകുകയായിരുന്നു. ഭൂമാഫിയയുടെ ഇരകളായവര്‍ നടത്തുന്ന സമരത്തെ തകര്‍ക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. അര ഏക്കര്‍വരെയുള്ളവരെ കുടിയൊഴിപ്പിക്കില്ലെന്ന പ്രചരണം വ്യാപകമായിട്ടുണ്ട്. സമരത്തെ തകര്‍ക്കാനുള്ള നീക്കമാണ് ഇതിനുപിന്നില്‍. സ്വന്തമായുള്ള ഒരുതുണ്ടു ഭൂമിയും കയറികിടക്കുന്ന കൂരയും നഷ്ടമാകുമ്മെന്ന അവസ്ഥ ഈ ഭൂമിയില്‍ താമസിക്കുന്ന ആയിരത്തോളം കുടുംബങ്ങളുടെ ഉറക്കം കെടുത്തുകയാണ്. തങ്ങളുടെ സ്ഥലവും വീടും സംരക്ഷിക്കാന്‍ ഏതറ്റം വരെയുള്ള ചെറുത്തു നില്‍പ്പിനും ജനങ്ങള്‍ തയ്യാറെടുത്തുകഴിഞ്ഞു. ഇനിയും കുടിയൊഴിപ്പിക്കാന്‍ വന്നാല്‍ മുമ്പുണ്ടായ അവസ്ഥയായിരിക്കില്ല ഇവിടെയുണ്ടാകുക. അത്തരത്തിലേക്ക് കാര്യങ്ങള്‍ മാറിയാല്‍ അതിന്റെ കാരണക്കാര്‍ സംസ്ഥാന സര്‍ക്കാരായിരിക്കും.