യമഹ ആര്‍1, ആര്‍1 എം മോഡലുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി

Posted on: April 10, 2015 7:15 pm | Last updated: April 10, 2015 at 7:15 pm
SHARE

yamaha r1യമഹ മോട്ടോര്‍സ് ഇന്ത്യ തങ്ങളുടെ പുതിയ രണ്ട് ഫഌഗ് ഷിപ്പ് മോഡലുകളായ ആര്‍1, ആര്‍1 എം എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചു.

ട്വിന്‍ എല്‍ ഇ ഡി ഹെഡ്‌ലൈറ്റുകളാണ് ഇരു മോഡലുകള്‍ക്കുമുള്ളത്. 998 സി സി ഫോര്‍ സ്‌ട്രോക്ക് ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ഇരു മോഡലുകള്‍ക്കും കരുത്ത് പകരുന്നത്.

ഇരു മോഡലുകളും തമ്മില്‍ ചെറിയ വ്യത്യാസങ്ങള്‍ മാത്രമാണുള്ളത്. കര്‍ബ് ഭാരത്തിലാണ് ഒരു വ്യത്യാസമുള്ളത് ആര്‍1 മോഡലിന് 199 കിലോ ആണ് ഭാരം. ആര്‍1 എം മോഡലിന് 200 കിലോ ഗ്രാം ആണ് ഭാരം. അതുപോലെ ആര്‍1 മോഡലിന്റെ സീറ്റ് ഹൈറ്റ് ആര്‍1 എം മോഡലിനെക്കാള്‍ അഞ്ച് സെന്റീ മീറ്റര്‍ കുറവാണ്.