Connect with us

Wayanad

മഹല്ലുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം: എസ് എം എ

Published

|

Last Updated

ഗൂഡല്ലൂര്‍: മഹല്ലുകള്‍ ഉണര്‍ന്ന് പ്രവൃത്തിക്കണമെന്ന് എസ് എം എ സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി ഇ യഅ്ഖൂബ് ഫൈസി പറഞ്ഞു.
മഹല്ല്, നവകാലം, നവ ചുവടുകള്‍ എന്ന പ്രമേയത്തില്‍ ഗൂഡല്ലൂരില്‍ നടന്ന എസ് എം എ ഗൂഡല്ലൂര്‍-പന്തല്ലൂര്‍ സംയുക്ത മേഖലാ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മഹല്ലുകളിലെ തിന്മകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. സാമൂഹിക മേഖലകളില്‍ ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കണം. മഹല്ലുകളിലെ ജീര്‍ണതകള്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കാന്‍ സാധിക്കണം. മഹല്ലുകളെ എകീകരിക്കുന്നതിന് എസ് എം എ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ആയിരം മഹല്ലുകളെ ഇ-മഹല്ലുകളാക്കി മാറ്റും. മഹല്ലുകളില്‍ പുത്തനുണര്‍വ് നല്‍കാന്‍ എസ് എം എ പലപദ്ധതികളും നടപ്പിലാക്കിവരുന്നുണ്ട്. മദ്‌റസകളുടെ നിര്‍മാണത്തിന് ധനസഹായം നല്‍കുന്നുണ്ട്. മഹല്ലുകളില്‍ സമ്പൂര്‍ണ വിവര ശേഖരണം നടപ്പിലാക്കും. 1954ലാണ് ഇന്ത്യയില്‍ മദ്‌റസാ സംവിധാനം ആരംഭിച്ചത്. സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകം അംഗീകരിച്ചിട്ടുണ്ട്. മാനേജ്‌മെന്റ് കമ്മിറ്റികള്‍ മഹല്ലുകളില്‍ പ്രവര്‍ത്തന മേഖല വിപുലപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സ്ത്രീ-പുരുഷ ബന്ധമാണ് ഇന്ന് നാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് മഹല്ല്, നവകാലം, നവ ചുവടുകള്‍ എന്ന വിഷയത്തില്‍ ക്ലാസെടുത്ത മുഹമ്മദ് സഖാഫി ചെറുവേരി പറഞ്ഞു. സ്ത്രീ സൗന്ദര്യ പ്രദര്‍ശനമാണ് ഇന്ന് നടക്കുന്നത്. പുത്തനാശയക്കാരുടെ കടന്നുകയറ്റമാണ് സ്ത്രീയുടെ പൊതുരംഗ പ്രവേശത്തിന് കാരണമായത്. സോഷ്യല്‍ മീഡിയകളുടെ പ്രവര്‍ത്തനം വ്യാപകമായിരിക്കുകയാണ്. വളര്‍ന്നുവരുന്ന തലമുറ ഇന്റര്‍നെറ്റിന്റെയും മറ്റും അടിറ്റുകളായി മാറികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിഘടിതര്‍ വിറളിപിടിച്ചിരിക്കുകയാണെന്ന് സമ്മേളനത്തില്‍ പ്രഭാഷണം നടത്തിയ വഹാബ് സഖാഫി മമ്പാട് പറഞ്ഞു. സുന്നികളുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ട് ആരോപണങ്ങളുമായി നടക്കുകയാണ്. ഈ വിഭാഗത്തെ കരുതിയിരിക്കണം. മഹല്ലുകളില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കലാണ് അവരുടെ ലക്ഷ്യം. സമൂഹത്തെ നന്മയിലേക്ക് നയിക്കുന്നതിന് പകരം ഭിന്നിപ്പുണ്ടാക്കാനാണ് ഈ വിഭാഗത്തിന്റെ ശ്രമം. സമൂഹത്തിന് ഉപകരിക്കുന്ന പ്രവര്‍ത്തനങ്ങളുമായാണ് സുന്നികള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഉദാഹരണമാണ് എസ് എം എ. മഹല്ലുകളിലെ തിന്മകള്‍ ഇല്ലായ്മ ചെയ്യാന്‍ മാനേജ്‌മെന്റ് കമ്മിറ്റിയെ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാനുള്ള മാര്‍ഗനിര്‍ദേശം നല്‍കികൊണ്ടിരിക്കുകയാണ് ഈ സംഘടനയെന്നും അദ്ദേഹം പറഞ്ഞു. എസ് എം എ ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് ഹാജി അധ്യക്ഷതവഹിച്ചു. സമസ്ത ജില്ലാ പ്രസിഡന്റ് പി മൊയ്തു മുസ് ലിയാര്‍ പ്രാര്‍ഥന നടത്തി. ജില്ലാ സെക്രട്ടറി സീഫോര്‍ത്ത് അബ്ദുറഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. കുഞ്ഞി സീതിക്കോയ തങ്ങള്‍ കൊടുവള്ളി വിവിധ മഹല്ലുകളിലെ പ്രതിനിധികളില്‍ നിന്ന് മദ്‌റസാ ഫണ്ട് ഏറ്റുവാങ്ങി. സി കെ എം പാടന്തറ, സൈദ് ബാഖവി, കെ കെ അബ്ദുറഹ്മാന്‍ ഫൈസി, സി കെ കെ മദനി, മജീദ് ഹാജി, കോയ തൊണ്ടളം, എ എം ഹബീബുള്ള, എ ഹംസ ഹാജി, റസാഖ് ഹാജി, സൈദ് മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു. എസ് എം എ ജില്ലാ സെക്രട്ടറി ശറഫുദ്ധീന്‍ ഗൂഡല്ലൂര്‍ സ്വാഗതവും നന്ദിയും പറഞ്ഞു.

Latest