Wayanad
സീല്‍വെച്ച കെട്ടിടം തുറക്കാനുള്ള സൗകര്യം ചെയ്ത നഗരസഭാ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു
 
		
      																					
              
              
            ഗൂഡല്ലൂര്‍: സീല്‍വെച്ച കെട്ടിടം തുറക്കാനുള്ള സൗകര്യം ചെയ്ത നഗരസഭാ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. ഊട്ടിയില്‍ അനധികൃതമായി നിര്‍മിച്ച കെട്ടിടം നഗരസഭാ അധികൃതര്‍ സീല്‍വെച്ചിരുന്നു. ഇതാണ് തുറന്ന് കൊടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് നഗരസഭാ ജീവനക്കാരന്‍ അറിവുടയ് നമ്പിയെ സസ്‌പെന്‍ഡ് ചെയ്തു. ചെന്നൈ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് നഗരസഭാ അധികൃതര്‍ ഊട്ടിയിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റുകയും, സീല്‍വെക്കുകയും ചെയ്തിരുന്നു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          