ലെനോവോ പി70 ഇന്ത്യയില്‍ പുറത്തിറക്കി

Posted on: April 9, 2015 7:15 pm | Last updated: April 9, 2015 at 7:15 pm

lenovo p70ലെനോവോയുടെ പുതിയ സ്മാര്‍ട് ഫോണായ ലെനോവോ പി70 ഇന്ത്യയില്‍ അവതരിപ്പിച്ചു. കമ്പനിയുടെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴിയാണ് ഫോണ്‍ വില്‍പനക്കെത്തുക. 15,999 രൂപയാണ് വില.

4ജി കണക്ടിവിറ്റി, 4000 എം എ എച്ച് ബാറ്ററി എന്നിവയാണ് പി70 മോഡലിന്റെ പ്രധാന സവിശേഷത. 18 മണിക്കൂര്‍ സംസാരസമയം 696 മണിക്കൂര്‍ 3ജി നെറ്റവര്‍ക്ക് സ്റ്റാന്റ് ബൈ എന്നിവയും പുതിയ ഫോണിന്റെ സവിശേഷതയായി കമ്പനി അവകാശപ്പെടുന്നു.

ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. അഞ്ച് ഇഞ്ച് ഹൈ ഡെഫിനിഷന്‍ ഐ പി എസ് ഡിസ്‌പ്ലേ, രണ്ട് ജി ബി റാം, 16 ജി ബി ഇന്റേര്‍ണല്‍ മെമ്മറി, 13 മെഗാപിക്‌സല്‍ ഓട്ടോ ഫോക്കസ് ക്യാമറ, അഞ്ച് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ തുടങ്ങിയവയാണ് പുതിയ മോഡലിന്റെ മറ്റു സവിശേഷതകള്‍.