‘ഒ ടാക്‌സി’ പദ്ധതി ഉടന്‍

Posted on: April 9, 2015 6:14 pm | Last updated: April 9, 2015 at 6:14 pm

o taxiമസ്‌കത്ത്: സുരക്ഷിതമായ യാത്ര ഉറപ്പുവരുത്താനും ടൂറിസ്റ്റുകള്‍ക്കും വിദേശികള്‍ക്കും സൗകര്യപ്രദവുമാകുന്ന ‘ഒ ടാക്‌സി’ പദ്ധതി ഉടന്‍ ആരംഭിക്കും. മസ്‌കത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദലീല്‍ ഡിജിറ്റല്‍ സൊലൂഷ്യന്‍സാണ് പുതിയ പദ്ധതിയുമായി രംഗത്തെത്തിയത്. ടൂറിസ്റ്റുകള്‍ക്ക് ഏറെ ഉപകാര പ്രദമാകുന്ന ടാക്‌സി ബുക്കിംഗ് സൗകര്യമാണ് ഒ ടാക്‌സി പദ്ധതിയിലൂടെ നല്‍കുക. ആര്‍ ഒ പിയുടെയും മറ്റ് അധികൃതരുടെയും അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും പദ്ധതി ഉടന്‍ അവതരിപ്പിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
സുരക്ഷിതമായ യാത്രയും സുഖപ്രദമായ യാത്രയും സാധ്യമാക്കുന്ന യാത്രയാണ് ഒ ടാക്‌സി അവതരിപ്പിക്കുന്നത്. ടാക്‌സി മേഖലയില്‍ വിവിധ തരത്തിലുള്ള പരിഷ്‌കരണങ്ങള്‍ ഏര്‍പ്പെടുത്തി സൗന്ദര്യവത്കരണ പദ്ധതികള്‍ നടപ്പിലാക്കുന്ന സര്‍ക്കാര്‍ പൂര്‍ണ പിന്തുണയാണ് ഇതിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകര്‍ഷിപ്പിക്കാന്‍ ടാക്‌സി മേഖലയില്‍ സമ്പൂര്‍ണമായ വികസനം അനിവാര്യമാണെന്ന് നേരത്തെ ടൂറിസം മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഒടാക്‌സിയടക്കമുള്ള പദ്ധതികള്‍ വിജയകരമായാല്‍ വ്യവസ്ഥാപിതമായി സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ബന്ധപ്പെട്ടവര്‍ സൂചന നല്‍കിയിട്ടുണ്ട്.