പണ്ഡിതരെ ആദരിക്കല്‍ വിശ്വാസത്തിന്റെ ഭാഗം: കാന്തപുരം

Posted on: April 9, 2015 4:02 am | Last updated: April 9, 2015 at 12:03 am

kanthapuramആലുവ: ആലിമീങ്ങളെ ആദരിക്കല്‍ വിശ്വാസത്തിന്റെ ഭാഗമാണന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. എറണാകുളം ജില്ലാ സുന്നി സംഘ കുടുംബം ആലുവ കുട്ടമശേരിയില്‍ ഇ കെ മുഹമ്മദ് ദാരിമി നഗറില്‍ സംഘടിപ്പിച്ച താജുല്‍ ഉലമ, നൂറുല്‍ ഉലമ അനുസ്മരണ സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം.
ആലിമീങ്ങളെ ആദരിക്കലും സയ്യിദുമാരെ ബഹുമാനിക്കലും യഥാര്‍ഥ മുസ്‌ലിമിന്റെ കടമയാണ്. ഈ കടമ നിറവേറ്റാന്‍ നമ്മള്‍ ബാധ്യസ്ഥരാണന്നും കാന്തപുരം പറഞ്ഞു. ഏതൊരു പ്രസ്ഥാനത്തിന്റെയും നിലനില്‍പ്പ് ധാര്‍മിക ബോധമുള്ള യുവാക്കളാണ്. ഇത്തരം യുവാക്കളെ വാര്‍ത്തെടുക്കാന്‍ എസ് വൈ എസ് പോലുള്ള സംഘടനകള്‍ക്കേ കഴിയൂ. യൂത്ത് വിംഗിന്റെ ശക്തിയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശക്തി. എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളനം ഇതിന് ഉദാഹരണമാണന്നും ഇത് പൊതുസമൂഹം അംഗീകരിച്ചതാണന്നും കാന്തപുരം പറഞ്ഞു.
സമ്മേളനത്തില്‍ സമസ്ത ജില്ലാ പ്രസിഡന്റ് പി അബ്ദുല്‍ ഖാദര്‍ മദനി കല്‍ത്തറ അധ്യക്ഷത വഹിച്ചു. സമ്മേളനം സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി വി എച്ച് അലി ദാരിമി ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരെ എസ് വൈ എസ് സുപ്രീം കൗണ്‍സില്‍ അംഗം എ അഹ്മദ് കുട്ടി ഹാജി ആദരിച്ചു. അന്‍വര്‍ സാദാത്ത് എംഎല്‍ എ റഈസുല്‍ ഉലമക്ക് മൊമെന്റോ നല്‍കി. സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി അനുമോദന പ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ പി എ ഹൈദ്രോസ് മുസ്‌ലിയാര്‍ കൊല്ലം പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ജഅ്ഫര്‍ കോയ തങ്ങള്‍ ഇടുക്കി. അന്‍വര്‍ സാദത്ത് എം എല്‍ എ, എ അഹ്മദ് കുട്ടി ഹാജി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, കെ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, എം പി അബ്ദുല്‍ ജബ്ബാര്‍ കാമില്‍ സഖാഫി പ്രസംഗിച്ചു.