Connect with us

International

പാക്കിസ്ഥാന് 952 ദശലക്ഷം ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാന്‍ യു എസ് അനുമതി

Published

|

Last Updated

വാഷിംഗ്ടണ്‍: പാക്കിസ്ഥാന് 952 ദശലക്ഷം ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗീകാരം നല്‍കിയതായി ഒബാമ ഭരണകൂടം പ്രഖ്യാപിച്ചു. ആക്രമണ ശേഷിയുള്ള ഹെലികോപ്റ്ററുകള്‍, മിസൈലുകള്‍ മറ്റ് സൈനിക സഹായങ്ങള്‍ എന്നിവയാണ് നല്‍കുകയെന്നും എന്നാല്‍ ഇത് മേഖലയിലെ അടിസ്ഥാന സൈനിക സന്തുലിതാവസ്ഥയില്‍ മാറ്റംവരുത്തില്ലെന്നും അമേരിക്ക പറയുന്നു. ദക്ഷിണേഷ്യയില്‍ പാക്കിസ്ഥാന്‍ നടത്തുന്ന തീവ്രവാദ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും തീവ്രവാദികളെ എതിരിടാനുള്ള പദ്ധതികള്‍ക്കും പിന്തുണയേകാനായി പാക്ക് സൈന്യത്തിന് ഹെലികോപ്റ്ററുകളും ആയുധ സംവിധാനങ്ങളും വില്‍ക്കാന്‍ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അംഗീകാരം നല്‍കിയതായി പെന്റഗണിലെ ആയുധ വില്‍പ്പന വിഭാഗം പറഞ്ഞു. ഹെലികോപ്റ്ററുകള്‍, മിസൈലുകള്‍ എന്നിവക്ക് പുറമെ ഇവയുമായി ബന്ധപ്പെട്ട അനുബന്ധ ഉപകരണങ്ങള്‍, ഉപകരണങ്ങളുടെ ഭാഗങ്ങള്‍ എന്നിവക്കൊപ്പം പരിശീലനവും സൈനികമായുള്ള പിന്തുണയും നല്‍കുമെന്ന് പ്രതിരോധ സുരക്ഷ സഹകരണ ഏജന്‍സി പറഞ്ഞു. ഒരു രാജ്യത്തിന്റെ സുരക്ഷയെ മെച്ചപ്പെടുത്തുക എന്ന അമേരിക്കന്‍ നയത്തിനൊപ്പം ദക്ഷിണേഷ്യയില്‍നിന്നും ദേശീയ സുരക്ഷയെന്ന ലക്ഷ്യവും നേടാന്‍ നിര്‍ദിഷ്ട ആയുധവില്‍പ്പനക്കാകുമെന്നും ഏജന്‍സി പറഞ്ഞു. ആയുധങ്ങളും അനുബന്ധ ഉപകരണങ്ങളും ലഭ്യമാകുന്നതോടെ വടക്കന്‍ വസീറിസ്ഥാനിലും മലമുകളില്‍ ഒറ്റപ്പെട്ട ഗോത്രമേഖലകളിലും തീവ്രവാദി വിരുദ്ധ പോരാട്ടം ശക്തമാക്കാന്‍ പാക്കിസ്ഥാന് കഴിയുമെന്നും ഡി എസ് സി എ പറഞ്ഞു.

Latest